39,000 ബഹ്‌റൈൻ ദിനാറിന്റെ സാമ്പത്തിക തട്ടിപ്പ്: ഏഷ്യൻ, ആഫ്രിക്കൻ സ്വദേശികൾ ബഹ്‌റൈനിൽ പിടിയിൽ


പ്രദീപ് പുറവങ്കര

മനാമ: ഏകദേശം 39,000 ബഹ്‌റൈൻ ദിനാറിന്റെ ഇലക്ട്രോണിക് സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് വിവിധ ഏഷ്യൻ, ആഫ്രിക്കൻ രാജ്യക്കാരായ സംഘത്തെ ഇക്കണോമിക് ക്രൈംസ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് വ്യത്യസ്ത കേസുകളിലായാണ് ഇവർ പിടിയിലായത്.

പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ച ഉദ്യോഗസ്ഥർ, പ്രതികളെ തിരിച്ചറിയുകയായിരുന്നു. രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് ശൃംഖലകളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

പ്രതികളിൽ നിന്ന് തട്ടിപ്പിന് ഉപയോഗിച്ച തെളിവുകളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. തുടർനടപടികൾ പൂർത്തിയാക്കി ഇവരെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറും. സംശയാസ്പദമായ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ 'തവാസൽ' (Tawasul) ആപ്പ് വഴിയോ 992 എന്ന ഹോട്ട്ലൈൻ നമ്പർ വഴിയോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

article-image

asdff

You might also like

  • Lulu Exchange
  • Straight Forward

Most Viewed