മംഗലാപുരം റെയിൽവേ സ്റ്റേഷൻ മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്ന നീക്കം ഏകപക്ഷീയം: കേന്ദ്രത്തെ സമീപിക്കുമെന്ന് വി. ഡി. സതീശൻ


ശാരിക

തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരം സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള നീക്കത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തെ എംപിമാരുടെ സഹകരണത്തോടെ ഒറ്റക്കെട്ടായി നീങ്ങി തീരുമാനം പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദം ചെലുത്തും. മംഗലാപുരം ജംഗ്ഷൻ ഒഴിവാക്കുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനം ഗണ്യമായി കുറയുമെന്നും ഇത് ഡിവിഷന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിൽ സതേൺ റെയിൽവേയിൽ ഉൾപ്പെടുന്ന ഉള്ളാൾ മുതൽ മംഗലാപുരം വരെയുള്ള പ്രദേശങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയിലേക്ക് ലയിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇതോടെ സതേൺ റെയിൽവേയ്ക്കും കേരളത്തിനും വലിയ നഷ്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed