ദാമു കോറോത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈന്റെ കലാ-സാംസ്‌കാരിക മണ്ഡലങ്ങളിൽ നാല് പതിറ്റാണ്ടിലേറെ നിറസാന്നിധ്യമായിരുന്ന ദാമു കോറോത്തിന്റെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുസ്മരണ യോഗം സംഘടിപ്പിച്ചു. കലയും സൗഹൃദവും ജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹത്തിന്റെ വേർപാട് ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിനും സംഘടനയ്ക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം വിലയിരുത്തി.

പ്രവാസലോകത്ത് വടകരയുടെ സാംസ്‌കാരിക പാരമ്പര്യം നിലനിർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് മായാത്തതാണെന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.

വടകര സഹൃദയ വേദി പ്രസിഡന്റ് അഷ്‌റഫ് എൻ. പി. അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം. സി. പവിത്രൻ സ്വാഗതം ആശംസിച്ചു. സഹപ്രവർത്തകരായ പ്രകാശ് വടകര, ഇ. വി. രാജീവൻ, ഷാജി മൂത്തല, സുനിൽ ദാസ്, തോമസ് ഫിലിപ്പ്, വിനയചന്ദ്രൻ, ബാബു കുഞ്ഞിരാമൻ, അജിത് കണ്ണൂർ, അനിൽ കുമാർ കളത്തിൽ എന്നിവരും രക്ഷാധികാരികളായ ആർ. പവിത്രൻ, ശശിധരൻ എം., സജീവ് പാക്കയിൽ, ശിവദാസ്, സുരേഷ് മണ്ടോടി എന്നിവരും ഓർമ്മകൾ പങ്കുവെച്ചു. എം. എം. ബാബു ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

article-image

sdfgsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed