സൽമാൻ സിറ്റിയിൽ കടലിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ടാമനായുള്ള തിരച്ചിൽ തുടരുന്നു
പ്രദീപ് പുറവങ്കര
സൽമാൻ സിറ്റി: കടലിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം നൂറാന തീരത്തിന് സമീപത്തുനിന്ന് കണ്ടെത്തി. ഈസ അഹമ്മദ് മുഹമ്മദ് (41) ആണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
കോസ്റ്റ് ഗാർഡും പോലീസ് ഏവിയേഷനും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ രണ്ടാമത്തെയാൾക്കായുള്ള തിരച്ചിൽ പ്രദേശത്ത് ഇപ്പോഴും പുരോഗമിക്കുകയാണ്.
sefsf

