ട്രംപിന്റെ വിസ നിയന്ത്രണം യു.എസ് കോടതി റദ്ദാക്കി: 75 രാജ്യങ്ങൾക്ക് ആശ്വാസം


ശാരിക

വാഷിങ്ടൺ: 75 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് യു.എസ് കോടതി റദ്ദാക്കി. ജനുവരിയിൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമായും നിയമവിരുദ്ധമാണെന്ന് മാൻഹാട്ടനിലെ യു.എസ് ജില്ലാ ജഡ്ജി ജാനറ്റ് വർഗാസ് പ്രസ്താവിച്ചു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അധികാരപരിധി ലംഘിക്കുന്നതാണ് ഈ നയമെന്നും കോടതി വ്യക്തമാക്കി.

ദേശീയതയുടെ അടിസ്ഥാനത്തിൽ കുടിയേറ്റ വിസകളുടെ വിതരണം പൂർണ്ണമായി തടയുന്നത് നിലവിലുള്ള നിയമവ്യവസ്ഥകളുടെ ലംഘനമാണെന്ന് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. ബ്രസീൽ, കൊളംബിയ, ഉറുഗ്വേ, ബോസ്നിയ, അൽബേനിയ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകരെയാണ് ഈ ഉത്തരവ് ബാധിച്ചിരുന്നത്.

കത്തോലിക് ലീഗൽ ഇമിഗ്രേഷൻ നെറ്റ്‌വർക്ക്, ആഫ്രിക്കൻ കമ്മ്യൂണിറ്റീസ് ടുഗെദർ എന്നീ സംഘടനകളും വിസ അപേക്ഷകരും യു.എസ് പൗരന്മാരും നൽകിയ ഹർജിയിലാണ് ഈ നടപടി. ആഭ്യന്തര സുരക്ഷയുടെ പേരിൽ ഡൊണാൾഡ് ട്രംപ് നടപ്പാക്കുന്ന നിയന്ത്രണങ്ങൾ വംശീയ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകളും വിമർശിച്ചിരുന്നു.

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed