ബഹ്റൈനിലെ പ്രൈമറി സ്കൂളുകളിൽ മൃഗസംരക്ഷണം പാഠവിഷയമാക്കണമെന്ന നിർദ്ദേശവുമായി സന്നദ്ധ സംഘടന


പ്രദീപ് പുറവങ്കര

മനാമ: വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നതും അവയോട് കാണിക്കുന്ന ക്രൂരതകളും തടയുന്നതിനായി രാജ്യത്തെ പ്രൈമറി സ്കൂളുകളിൽ മൃഗസംരക്ഷണം പാഠവിഷയമാക്കണമെന്ന് ബഹ്‌റൈൻ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് (BSPCA) ആവശ്യപ്പെട്ടു. കുട്ടികളിൽ ചെറുപ്പത്തിലേ തന്നെ മൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പരിചരണ രീതികളും വളർത്തിയെടുക്കേണ്ടതുണ്ടെന്ന് ബി.എസ്.പി.സി.എ ചെയർമാൻ മഹ്മൂദ് ഫറജ് വ്യക്തമാക്കി.

മൃഗസംരക്ഷണം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2014 മുതൽ 16-ലധികം തവണ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബോധവൽക്കരണത്തിനായി അന്താരാഷ്ട്ര മൃഗസംരക്ഷണ സംഘടനകളിൽ നിന്നുള്ള പഠന സാമഗ്രികൾ നൽകാൻ സംഘടന തയ്യാറാണ്. ഒരു ചെറിയ പാഠഭാഗം പോലും കുട്ടികളിൽ വലിയ മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹ്‌റൈനിൽ വളർത്തുമൃഗങ്ങളെ പോറ്റുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നുണ്ടെങ്കിലും, പലരും പിന്നീട് അവയോടുള്ള താല്പര്യം നഷ്ടപ്പെട്ട് ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. ഒരു വളർത്തുമൃഗത്തെ ഏറ്റെടുക്കുന്നത് ദീർഘകാല ഉത്തരവാദിത്തമാണെന്ന് കുട്ടികളെ മനസ്സിലാക്കാൻ ഇത്തരം പഠനങ്ങൾ സഹായിക്കും.

ജി.സി.സി രാജ്യങ്ങളിൽ ഈ വിഷയം പാഠ്യപദ്ധതിയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തുന്ന ആദ്യ രാജ്യങ്ങളിൽ ഒന്നാകാൻ ബഹ്‌റൈന് സാധിക്കും. ഫിൻലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെയും യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ പ്രത്യേക സ്കൂൾ പദ്ധതികളുടെയും മാതൃക ഇതിനായി സ്വീകരിക്കാവുന്നതാണ്. മൃഗങ്ങളോട് ദയയും കരുണയും കാണിക്കണമെന്ന ഇസ്ലാമിക മൂല്യങ്ങളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്ന് മഹ്മൂദ് ഫറജ് ചൂണ്ടിക്കാട്ടി.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed