രാജ്യത്ത് 24 മണിക്കൂറിനിടെ 1007 കോവിഡ് മരണങ്ങൾ: രോഗബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു


ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 62,064 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇത് വരെ രോഗം സ്ഥിരീകരിച്ചത് 22,15,704 പേർക്കാണ്. 1007 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്ക് പറയുന്നു. രാജ്യത്ത് ഇത് വരെ 44,386 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് സർക്കാർ കണക്ക്. രാജ്യത്തെ രോഗമുക്തരുടെ എണ്ണം ഇന്ന് 15 ലക്ഷം കടന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed