താലിബാൻ തടവുകാരെ മോചിപ്പിക്കാനൊരുങ്ങി അഫ്ഗാൻ

കാബൂൾ: താലിബാൻ തടവുകാരെ മോചിപ്പിക്കുന്നതിനൊരുങ്ങി അഫ്ഗാനിസ്ഥാൻ. 400ലേറെ വരുന്ന തടവുകാരെ മോചിപ്പിക്കാനുള്ള ഭരണകൂട നീക്കത്തിന് അഫ്ഗാൻ ഗ്രാൻഡ് അസംബ്ലി പിന്തുണ നൽകിയെന്നാണ് വിവരം. ഭീകരരും സർക്കാരും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം. അഫ്ഗാനിലും മറ്റ് വിദേശ രാജ്യങ്ങളിലുമെല്ലാം ഭീകരപ്രവർത്തനങ്ങൾ നടത്തിയവരെ മോചിപ്പിക്കണമെന്നായിരുന്നു താലിബാന്‍റെ ആവശ്യം.