അഭിഷേക് ബച്ചനും കോവിഡ് മുക്തി


മുംബൈ: ബോളിവുഡ് താരം അഭിഷേക് ബച്ചന് കോവിഡിൽ നിന്നും രോഗമുക്തി. അഭിഷേക് തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. തന്റെ കോവിഡ് ഫലം നെഗറ്റീവായെന്ന് അറിയിച്ച അഭിഷേക് തനിക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കും നാനാവതി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സ്മാർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞു. ഇതോടെ ബച്ചൻ കുടുംബത്തിൽ എല്ലാവരും കോവിഡ് വിമുക്തരായി.

ജൂലൈ 12നാണ് അമിതാഭ് ബച്ചനും അഭിഷേകിനും രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇരുവരും. തൊട്ടുപിന്നാലെ അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായിക്കും മകൾ ആരാധ്യയും കോവിഡ് സ്ഥിരീകരിച്ചു. ഇവരും നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ ഫലം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ നെഗറ്റീവാകുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed