ഷാർജയിൽ ഇസ്ലാമിക് വേൾഡ് പാർക്ക് തുറന്നു


ഷാർജ: പൊതുജനങ്ങൾക്കായ് ഷാർജ യൂണിവേഴ്‌സിറ്റി സിറ്റിക്ക് സമീപം ഇസ്ലാമിക്‌  വേൾഡ് പാർക്ക് തുറന്നു. ഷാർജ അൽ ദൈദ് റോഡിന് സമീപമായി പ്രവർത്തനം തുടങ്ങിയ പാർക്ക് പൊതുമരാമത്ത് വകുപ്പ് ഉദ്ഘാടനം ചെയ്തു. 16 മുസ്ലിം പണ്ധിതൻമാരെക്കുറിച്ചുള്ള വിവരങ്ങൾ ഈ ഉദ്യാനം സന്ദർശകർക്ക് നൽകുമെന്ന് എക്സിക്യുട്ടീവ് കൗൺസിൽ അംഗവും പൊതുമരാമത്ത് വകുപ്പ് ചെയർമാനുമായ എൻജിനിയർ അലി ബിൻ ഷഹീൻ അൽ സുവൈദി പറഞ്ഞു. കുട്ടികൾക്കുള്ള പ്രത്യേക കളിസ്ഥലങ്ങൾക്ക് പുറമെ ഫുഡ് കോർട്ട് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. 1800 മീറ്റർ ഇന്റർലോക്ക് നടപ്പാതകൾ, 1,00,000 ചതുരശ്രമീറ്ററിലേറെ വരുന്ന ഹരിതയിടങ്ങൾ, നാല് പ്രവേശന കവാടങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed