ജമ്മു കാഷ്മീരിൽ നാല് ലഷ്കർ ഭീകരർ പിടിയിൽ
ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരർ പിടിയിൽ. നാല് ലഷ്കർ ഭീകരരാണ് പിടിയിലായത്. സോപോറിൽ നിന്ന് സുരക്ഷാസേനയാണ് ഭീകരരെ പിടികൂടിയത്. ചൊവ്വാഴ്ച തെക്കൻ കാഷ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചിരുന്നു. രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു. മഹാരാഷ്‌ട്രയിലെ സോളാപ്പുർ ജില്ലക്കാരനായ സുനിൽ കാലെയാണു വീരമൃത്യു വരിച്ചത്.

