റഷ്യയുടെ അഭ്യർത്ഥന മാനിച്ച് ആർഐസി യോഗത്തിൽ ഇന്ത്യ പങ്കെടുക്കും


ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷത്തിനിടെ റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ ത്രികക്ഷി യോഗത്തിൽ (ആർഐസി) വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും. സമ്മേളനത്തിന്‍റെ ആതിഥേയത്വം വഹിക്കുന്ന റഷ്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പങ്കെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. 

കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലെ ഇന്ത്യ-ചൈന സംഘർഷത്തെ തുടർന്ന് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ആദ്യം ഇന്ത്യ വിമുഖത കാണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ അനുനയിപ്പിക്കാൻ റഷ്യൻ ഇടപെടലുണ്ടായത്. അതേസമയം, ഇന്ത്യ-ചൈന സംഘർഷം ചർച്ച ചെയ്യില്ലെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed