ദക്ഷിണ കൊറിയക്കെതിരെ ഭീഷണിയുമായി കിമ്മിന്‍റെ സഹോദരി


സിയൂൾ: ദക്ഷിണ കൊറിയക്കെതിരെ ഭീഷണിയുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്‍റെ സഹാദരി കി യോ ജോംഗ്. ദക്ഷിണ കൊറിയ ശത്രുവാണെന്നും സൈനിക നടപടി ഉന്നത സെനിക ഉദ്യോഗസ്ഥർക്ക് വിടുകയാണെന്നും യോ ജോംഗ് വ്യക്തമാക്കി.

അതിർത്തിയിൽ കൂടുതൽ നാശം ഉണ്ടാകുന്ന തരത്തിലാണ് യോ ജോംഗിന്‍റെ പ്രസ്താവനയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശത്രു രാജ്യത്തോടുള്ള അടുത്ത നടപടിയെടുക്കാൻ സൈനിക വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അതിർത്തിയിലെ ദക്ഷിണ കൊറിയ- ഉത്തര കൊറിയ ലയ്സണ്‍ ഓഫീസ് പൂർണമായും തകർക്കപ്പെടുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed