മേനക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്

ന്യൂഡൽഹി: പാലക്കാട് സൈലന്‍റ്്വാലിയുടെ അതിർത്തിയിൽ ഗർഭിണിയായ ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങൾക്ക് മറുപടിയായി മേനക ഗാന്ധിയുടെ പീപ്പിൾസ് ഫോർ ആനിമൽസ് സംഘടനയുടെ സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്. ഭക്ഷണസാധനത്തില്‍ വച്ച പടക്കം കടിച്ചതിനെ തുടർന്ന് ചെരിഞ്ഞ വിഷയത്തിൽ ആദ്യം മലപ്പുറത്താണ് സംഭവം എന്ന് പ്രതികരിച്ച ബിജെപി നേതാവ് മേനക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മൃഗ സംരക്ഷണ സംഘടനയാണ് പീപ്പിൾസ് ഫോർ ആനിമൽസ്.
മേനക ഗാന്ധി ഒരു ആനയുടെ മരണം മോശം രാഷ്ട്രീയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്നു. ഒപ്പം ആന ചെരിഞ്ഞ അന്പലപ്പാറ പ്രദേശം പാലക്കാടാണെന്ന് തെളിയിക്കാൻ ഗൂഗൾ മാപ്പ് ചിത്രവും സൈറ്റിൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ അജണ്ട കൃത്യമാണെന്നും നിങ്ങളുടെ മൃഗസ്നേഹം മുസ്ലീം വിരോധത്തിന്‍റെ മുഖംമൂടിയാണെന്നും. എംപിയും, മുൻ മന്ത്രിയുമായ താങ്കളുടെ വ്യാജപ്രചാരണം രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും സൈറ്റിൽ എഴുതിവച്ചിട്ടുണ്ട്.