കഠിനംകുളം കൂട്ടബലാത്സംഗം: ഭർത്താവ് സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങിയെന്ന് യുവതിയുടെ മൊഴി


തിരുവനന്തപുരം: കഠിനംകുളം പീഡനത്തിൽ ഭർ‍ത്താവിനെതിരെ യുവതിയുടെ മൊഴി. കൂട്ടബലാത്സംഗം നടന്നത്തിന്‍റെ തലേദിവസം ഭർത്താവ് പണം വാങ്ങിയിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. വീട്ടുടമ രാജനിൽ നിന്ന് പണം വാങ്ങുന്നത് കണ്ടുവെന്നാണ് യുവതി മൊഴി നൽകിയത്. പീഡനത്തിന് മുന്പ് യുവതിക്ക് മദ്യം നൽകുന്പോൾ മറ്റ് പ്രതികൾ പുതുക്കുറുച്ചിയിലെ രാജൻ്റ വീട്ടിന് പരിസരത്തുണ്ടായിരുന്നു. 

ഭർത്താവിന്‍റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമാണ് പീഡിപ്പിച്ചത്. ഭർത്താവും അഞ്ച് സുഹൃത്തുക്കളും ചേർന്നാണ് പീഡിപ്പിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഭർത്താവ് നിർബന്ധിച്ചാണ് മദ്യം കുടിപ്പിച്ചത്. മദ്യം കഴിച്ച് ഉറങ്ങുകയായിരുന്ന യുവതിയെ പ്രതികളിലൊരാളാണ് വീട്ടിന് പുറത്തേക്ക് വിളിച്ച് കൊണ്ടുവന്നത്. 

രണ്ടാമത്തെ മകൻ ഉറങ്ങി കിടങ്ങുകയായിരുന്നതിനാൽ മൂത്തമകനുമായാണ് യുവതി പുറത്തേക്ക് പോയത്. ഭർത്താവിനെ ഒരു സംഘം മർദ്ദിക്കുന്നുവെന്ന് പറഞ്ഞാണ് യുവതിയെ പ്രതികൾ ഓട്ടോയിൽ പിടിച്ചു കയറ്റി ആളൊഴിഞ്ഞ് സ്ഥലത്തേക്ക് കൊണ്ടുവന്നത്. പ്രതികൾ രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്നും യുവതിയുടെ മൊഴിൽ പറയുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ മോഷണവും ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.

You might also like

Most Viewed