നവജ്യോത് സിംഗ് സിദ്ദു ആം ആദ്മിയിലേക്ക് എന്ന് സൂചന; സ്വാഗതം ചെയ്ത് കേജ്‌രിവാൾ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ആം ആദ്മി പാർട്ടിയിൽ ചേരുന്നവെന്ന് റിപ്പോർട്ട്. ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ സിദ്ദുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതോടെ അഭ്യൂഹങ്ങൾക്ക് ബലം വയ്ക്കുകയാണ്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കേജ്‌രിവാൾ സിദ്ദുവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് സിദ്ദു ആംആദ്മിയിലേക്ക് എന്ന വാർത്ത പുറത്തെത്തിയത്. എന്നാൽ കേജ്‌രിവാൾ ഇതിന് കൂടുതൽ രാഷ്ട്രീയ വിശദീകരണം നൽകിയിട്ടില്ല.