കാഷ്മീരിൽ പാക് വെടിവയ്പ്; രണ്ട് സൈനികർ ഉൾപ്പെടെ മൂന്ന് മരണം


ശ്രീനഗർ: ജമ്മു കാഷ്മീരിൽ പാകിസ്ഥാൻ അതിർത്തി ലംഘിച്ചു നടത്തിയ വെടിവയ്പിൽ രണ്ട് സൈനികരും ഒരു സിവിലിയനും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. കുപ്വാര ജില്ലയിലെ തൻഹാർ സെക്ടറിലാണ് പാകിസ്ഥാൻ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്. വെടിവയ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക് ആക്രമണമെന്നും ഇന്ത്യ തിരിച്ചടിച്ചതായും സൈന്യം അറിയിച്ചു.കഴിഞ്ഞയാഴ്ച ബാരമുല്ല, രജൗരി സെക്ടറുകളിലും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. രണ്ട് സൈനികരാണ് പാക് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജൂലൈയിൽ 296 തവണയാണ് പാകിസ്ഥാൻ കരാർ ലംഘിച്ച് വെടിയുതിർത്തത്. ആഗസ്റ്റിൽ 307 തവണയും സെപ്റ്റംബറിൽ 292 തവണയും പാകിസ്ഥാൻ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed