ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണോ?
അല്ല, ഇന്ത്യൻ പൗരന്മാർക്ക് ദേശീയ പതാക എത്രനാൾ വേണമെങ്കിലും അവരുടെ പ്രൊഫൈൽ ചിത്രമാക്കാൻ സാധിക്കുമെന്ന് ഫാക്റ്റ് ചെക്കർ വെബ്സൈറ്റ് ആയ ബൂം പറയുന്നു. എന്നാൽ ഇന്ത്യൻ പതാകയോടുള്ള ആദരവും, പവിത്രതയും നിലനിർത്തി മാത്രമേ അത് ചെയ്യാൻ പാടുള്ളൂ എന്ന് മാത്രം. ഇന്ത്യൻ പതാകയെ അപമാനിക്കും വിധമുള്ള പ്രദർശനങ്ങൾ നിയമം അനുവദിനീയമല്ല. 1950 ലെ ചിഹ്നങ്ങൾ പേരുകൾ (അനുചിതമായ ഉപയോഗം തടയൽ) നിയമം, 1971 ലെ ദേശീയ അഭിമാന നിയമത്തെ (National Honour Act) അപകീർത്തിപ്പെടുത്തുന്നത് തടയൽ നിയമം, 2002 ലെ ഫ്ളാഗ് കോഡ് എന്നിവയാണ് ദേശീയ പതാക സംബന്ധിച്ച നിയന്ത്രണങ്ങൾ അനുശാസിക്കുന്ന നിയമങ്ങൾ.
പതാക സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാജ്യത്തെ അപമാനിക്കും വിധം പതാകയെ പ്രദർശിപ്പിക്കാൻ പാടില്ല
പതാകയിൽ ഒന്നും എഴുതാൻ പാടില്ല
അഴുക്കും കേടുപാടുകളും ഉള്ള പതാകകൾ പ്രദർശിപ്പിക്കാൻ പാടില്ല.
കുങ്കുമ നിറം താഴെയായി പതാക പ്രദർശിപ്പിക്കാൻ പാടില്ല.

