370 ഭേദഗതി ചെയ്തതിനെ സ്വാഗതം ചെയ്ത് അരുണ്‍ ജെയ്റ്റ്‌ലി; ഭരണഘടനയെ ബി.ജെ.പി സര്‍ക്കാര്‍ ബലാത്സംഗം ചെയ്തു പ്രതിപക്ഷം


ന്യുഡല്‍ഹി:  കശ്മീരിന് പ്രത്യേക പദവിയും അധികാരങ്ങളും നല്‍കുന്ന അനുഛേദം 370 ഭേദഗതി ചെയ്തതിനെ സ്വാഗതം ചെയ്ത് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ചരിത്രപരമായ വിഡ്ഢിത്വം തിരുത്തിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും അഭിനന്ദിക്കുന്നതായി ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.  പുതിയ തീരുമാനം ജമ്മു കശ്മീരിലെ ജനതയുടെ വികസനത്തിന് വഴിയൊരുക്കും. കൂടുതല്‍ നിക്ഷേപങ്ങള്‍, കൂടുതല്‍ വ്യവസായങ്ങള്‍, കൂടുതല്‍ സ്വകാര്യ സ്‌കൂളുകള്‍, കൂടുതല്‍ തൊഴിലുകള്‍, കൂടുതല്‍ വരുമാനം എല്ലാം ജമ്മു കശ്മീരിലേക്ക് എത്തുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തോട് വലിയ പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തുന്നത്. ജനാധിപത്യത്തെ സര്‍ക്കാര്‍ കൊല ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പ്രതികരിച്ചു. ലഫ്.ഗവര്‍ണറെ ഭരണം ഏല്പിച്ച് ജമ്മു കശ്മീരിനെ സര്‍ക്കാര്‍ അപ്രസക്തമാക്കി കളഞ്ഞു. ഡല്‍ഹിയിലെ പോലെ ഒരു പ്യൂണിനേയോ ക്ലാര്‍ക്കിനെയോ വച്ച് ഇനി നിങ്ങള്‍ക്ക് ഭരിക്കാമെന്നും  ആദാസ് വിമര്‍ശിച്ചു.
ഇത് കറുത്ത ദിവസമാണെന്ന് സി.പി.എം നേതാവ് ടി.ജെ രംഗരാജന്‍ വമര്‍ശിച്ചു. ഇന്ത്യന്‍ ഭരണഘടനയെ ബി.ജെ.പി സര്‍ക്കാര്‍ ബലാത്സംഗം ചെയ്തു. ജമ്മു കശ്മീരിലെയും ലഡാക്കിനെയും ജനങ്ങളുമായി സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തില്ല. നിങ്ങള്‍ നിയമസഭ പിരിച്ചുവിട്ടു. തെരഞ്ഞെടുപ്പ് നടത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. 35,000 ഓളം സൈനികരെ നിങ്ങള്‍ അവിടെ അധികമായി ഇറക്കി. മറ്റൊരു പലസ്തീന്‍ സൃഷ്ടിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്-രംഗരാജന്‍ കുറ്റപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed