അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക് ഭീകരര്‍; 35,000 സൈനികര്‍ കശ്മീരിലേക്ക്


ശ്രീനഗര്‍: ന്യൂഡൽഹി: അമർനാഥ് യാത്രയെ ലക്ഷ്യംവച്ച ഭീകരർക്ക് പാക് സൈന്യം പിന്തുണ നൽകിയിരുന്നതായി ഇന്ത്യ. അമർനാഥ് യാത്രയെ തകർക്കാൻ പാക് സൈന്യം ശ്രമിക്കുകയാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതായി സൈന്യം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അമർനാഥ് യാത്രാ വഴിയിൽനിന്നും പിടികൂടിയ ഭീകരന്‍റെ പക്കൽ നിന്ന് പാക് സൈന്യത്തിന്‍റെ സ്നൈപ്പർ റൈഫിൾ പിടികൂടി. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരനെ പിടികൂടിയത്. 
തീവ്രവാദികളുടെ താവളങ്ങളില്‍ സൈന്യം നടത്തിയ റെയ്ഡില്‍  പിടിച്ചെടുത്ത അമേരിക്കന്‍ നിര്‍മ്മിത എം 24 സ്നൈപ്പര്‍ ഗണും പാക് സൈന്യം ഉപയോഗിക്കുന്ന മൈനുകളും വാര്‍ത്താസമ്മേളനത്തിനിടെ പ്രദര്‍ശിപ്പിച്ചു. കരസേന ചിനാർ കമാന്‍ഡര്‍ കെജെഎസ് ധില്ലന്‍, ജമ്മു കശ്മീര്‍ പൊലീസ് മേധാവി ദില്‍ബാഗ് സിംഗ്, സിആര്‍പിഎഫ് അഡീ.ഡയറക്ടര്‍ ജനറല്‍ സുല്‍ഫിക്കര്‍ ഹസന്‍ എന്നിവരാണ് തീവ്രവാദികളില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്. 


article-image

അമര്‍നാഥ് യാത്ര അട്ടിമറിക്കുക എന്നതാണ് പാകിസ്ഥാന്‍റെ പിന്തുണയുള്ള തീവ്രവാദികളുടെ ലക്ഷ്യം. അമര്‍നാഥ് തീര്‍ത്ഥാടകരെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായി കഴിഞ്ഞ മൂന്ന്-നാല് ദിവസത്തിനിടെ  പലതവണ രഹസ്യാന്വേഷണ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീവ്രവാദികളുടെ ഒളിയിടങ്ങളില്‍ നടത്തിയ റെയ്ഡുകളിലും ഈ രീതിയിലുള്ള സൂചനകള്‍ ലഭിച്ചു. - കരസേനയുടെ ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അമര്‍നാഥ് തീര്‍ത്ഥാടന പാതയില്‍ പലയിടത്തും ക്രൂഡ് ബോംബുകളടക്കമുള്ള സ്ഫോടകവസ്തുകള്‍ കണ്ടെടുത്തതായും അദ്ദേഹം വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed