റെയില്‍വേയില്‍ നിര്‍ബന്ധിത വിരമിക്കല്‍: ഒഴിവാക്കുക മൂന്നു ലക്ഷം പേരെ


ന്യൂഡൽഹി: റെയിൽവേ അടക്കമുള്ള മന്ത്രാലയങ്ങളിൽ നിർബന്ധിത വിരമിക്കൽ നടപ്പാക്കുന്നു. 55 വയസ്സു പൂർത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാർക്കു നിർബന്ധിത വിരമിക്കൽ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമർപ്പിക്കണമെന്നാണു മന്ത്രാലയം സെക്രട്ടറിമാർക്ക് കേന്ദ്ര പെഴ്സനെൽ മന്ത്രലയത്തിന്റെ നിർദ്ദേശം.ജൂൺ 20-നു പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഈ മാസം മുതൽ റിപ്പോർട്ടുകൾ ശേഖരിച്ചു തുടങ്ങി. ആഗസ്റ്റ് ഒമ്പതിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം. റെയിൽവേ ജീവനക്കാരുടെ എണ്ണം 10 ലക്ഷമാക്കി ചുരുക്കാനാണ് നീക്കം. 

റെയിൽവെ ബോർഡ് എല്ലാ സോണൽ മേധാവികൾക്കും ജീവനക്കാരുടെ പ്രകടനത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. 2020 ഓടെ 30 വർഷം സേവനം പൂർത്തിയാക്കിയവരും 55 വയസ്സ് കഴിഞ്ഞവരുടെയും പട്ടികയാണ് തയ്യാറാക്കുന്നത്. നിർബന്ധിത വിരമിക്കൽ നടപ്പിലായാൽ മൂന്നു ലക്ഷം പേർ നിർബന്ധിത വിരമിക്കലിന് വിധേയരാകേണ്ടി വരും. 
മന്ത്രാലയങ്ങൾക്കു പുറമേ, പൊതുമേഖലാ സ്ഥാപനങ്ങളും ഇത്തരത്തിൽ റിപ്പോർട്ട് നൽകണമെന്നാണു നിർദേശം. മാനസിക-ശാരീരിക്ഷക്ഷമത, ഹാജർനില, കൃത്യനിഷ്ഠത തുടങ്ങിയ വിലയിരുത്തിയാവും നിർബന്ധിതവിരമിക്കൽ. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed