രാജ്യസഭാ എംപി സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക്


ന്യൂഡൽഹി:കോൺഗ്രസിലെ നെഹ്‌റുകുടുംബത്തിന്റെ അടുത്ത സുഹൃത്തും രാജ്യസഭാ എംപിയുമായിരുന്ന സഞ്ജയ് സിങ് കോൺഗ്രസിൽ നിന്നു രാജിവച്ചു. ഭാര്യയും യു.പി മുൻ എം.എൽ.എയുമായിരുന്ന അമിത സിങും കോൺഗ്രസിൽ നിന്നു രാജിവച്ചിട്ടുണ്ട്. പ്രഫഷനൽ കോൺഗ്രസിന്റെ യുപിയിലെ നേതാവായിരുന്നു അമിത. 2 തവണ അമേഠിയിൽ നിന്ന് എം.എൽ.എ ആയിരുന്നു. അമേഠി രാജകുടുംബാംഗമായ സഞ്ജയ്, രാജീവ് ഗാന്ധിയുടെയും സഞ്ജയ്ഗാന്ധിയുടെയും അടുത്ത സുഹൃത്തായിരുന്നു.  കോൺഗ്രസ് ഇപ്പോഴും ഭൂതകാലത്തിലാണ്. ഞാൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു. രാജ്യസഭാ എം.പി സ്ഥാനവും രാജിവച്ചു. കോൺഗ്രസിന് ഭാവിയെക്കുറിച്ച് ധാരണയില്ല. ഇപ്പോൾ രാജ്യം പ്രധാനമന്ത്രി മോദിക്കൊപ്പമാണ്. രാജ്യം അദ്ദേഹത്തോടൊപ്പമാണെങ്കിൽ ഞാനും അദ്ദേഹത്തോടൊപ്പമാണ്. നാളെ ബി.ജെ.പിയിൽ ചേരും-സഞ്ജയ് സിങ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed