പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് നേതൃസ്ഥാനത്തേയ്ക്ക് വരണം : നട്വര്‍ സിങ്


ഡല്‍ഹി:രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിട്ട് നാള്‍ ഇത്രയായിട്ടും ഇതുവരെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. പാര്‍ട്ടി നേതൃത്വസ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ പ്രതിസന്ധികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായ നട്വര്‍ സിങ് രംഗത്ത് വന്നിരിക്കുകയാണ്. നെഹ്റു കുടുംബത്തില്‍ നിന്നല്ലാതെ ആരെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തിയാല്‍ പാര്‍ട്ടി പിളരുമെന്നാണ് അദ്ദേഹം പറയുന്നത്.

34 വര്‍ഷത്തെപാരന്പര്യമുള്ള പാര്‍ട്ടിക്ക് ദേശീയ അധ്യക്ഷനില്ലാതിരിക്കുന്ന അവസ്ഥ ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ അദ്ദേഹം പ്രിയങ്ക ഗാന്ധി പാര്‍ട്ടി നേതൃത്വസ്ഥാനത്തേയ്ക്ക് വരണമെന്നും പറഞ്ഞു. പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നുകഴിഞ്ഞു.

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ പ്രിയങ്ക സന്ദര്‍ശിച്ചതും അവരെ പൊലീസ് തടഞ്ഞുവച്ചതും വന്‍ വിവാദമായിരുന്നു. പാര്‍ട്ടിയെ നയിക്കാനുള്ള പ്രിയങ്കയുടെ പ്രാഗത്ഭ്യമാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നതെന്ന് നട്വര്‍ സിങ് പറഞ്ഞു. അതേസമയം നെഹ്റു കുടുംബത്തില്‍നിന്ന് ആരും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് എത്തരുതെന്നാണു രാഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നതെന്നും ഈ തീരുമാനം മാറ്റാന്‍ അവര്‍ക്കു മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed