ഡൽഹി ഉദ്യോഗ് ഭവന് സമീപം തൊഴിലാളി ലയങ്ങളിൽ വൻ തീപിടിത്തം; ഇരുനൂറോളം ഷെഡുകൾ കത്തിയമർന്നു


ശാരിക l ദേശീയം

ന്യൂഡൽഹി: മധ്യ ഡൽഹിയിലെ ഉദ്യോഗ് ഭവന് സമീപത്തെ തൊഴിലാളി ലയങ്ങളിൽ വൻ തീപിടിത്തം. ബുധനാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനൂറോളം തകര ഷെഡുകൾ പൂർണമായും കത്തിയമർന്നു. ഇലക്ട്രിക്കൽ പാനലിലെ തകരാറാണ് ഈ വൻ തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പുലർച്ചെ 3.02ഓടെയാണ് ഉദ്യോഗ് ഭവന് സമീപത്തെ ഇലക്ട്രിക്കൽ പാനലിൽനിന്ന് തീപടർന്നതായി ഡൽഹി ഫയർ സർവിസിന് സന്ദേശം ലഭിക്കുന്നത്. വളരെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന തകരഷെഡുകളിലേക്ക് തീ പെട്ടെന്നുതന്നെ ആളിപ്പടരുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി മണിക്കൂറുകൾ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നുണ്ടെങ്കിലും കൃത്യമായ വിലയിരുത്തൽ ഇതുവരെ പൂർത്തിയായിട്ടില്ല.

സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി നിർമാൺ ഭവൻ പൊളിച്ചതിന് പിന്നാലെ, 1950കളുടെ അവസാനത്തിൽ നിർമിച്ച പ്രമുഖ സർക്കാർ ഓഫിസ് സമുച്ചയമായ ഉദ്യോഗ് ഭവനും നിലവിൽ പൊളിച്ചുനീക്കുകയാണ്. ഈ നിർമാണ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടിയായിരുന്നു ഇവിടെ താൽക്കാലിക ലയങ്ങൾ ഒരുക്കിയിരുന്നത്.

article-image

െമെമ

You might also like

  • Lulu Exchange
  • Straight Forward

Most Viewed