വൈഫൈ സംവിധാനം: തീരുമാനം റെയിൽവേ ഉപേക്ഷിച്ചു


ന്യൂഡൽഹി: ട്രെയിനുകളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താനുള്ള തീരുമാനം റെയിൽവേ ഉപേക്ഷിച്ചു. ഓടുന്ന ട്രെയിനുകളിൽ 2 എംബിപിഎസ് സ്പീഡ് ഉള്ള വൈഫൈ ബാൻഡ്‍വിഡ്ത്ത് ലഭ്യമല്ലാത്ത സാഹചര്യത്തിലാണിത്. ന്യൂഡൽഹി – ഹൗറ രാജധാനി എക്സ്പ്രസിൽ പരീക്ഷണാർഥം വൈഫൈ ഉപയോഗിച്ചതു ഫലപ്രദമല്ലെന്നു വ്യക്തമായതായി റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു. ഉദ്ദേശിച്ച സ്പീഡ് ഇല്ലാത്തതിനാൽ യാത്രക്കാർ വൈഫൈ ഉപയോഗിക്കുന്നതിൽ താൽപര്യം കാണിച്ചില്ല.

അതേസമയം, രാജ്യത്തെ 4,791 സ്റ്റേഷനുകളിൽക്കൂടി സൗജന്യ വൈഫൈ ഏർപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. നിലവിൽ 1,606 സ്റ്റേഷനുകളിൽ ഇതുണ്ട്. എല്ലാ പ്രീമിയം, മെയിൽ, എക്സ്പ്രസ്, സബേർബൻ ട്രെയിൻ കോച്ചുകളിലും സിസിടിവി ക്യാമറകൾ ഘടിപ്പിക്കാനും ഉദ്ദേശ്യമുണ്ട്. ആദ്യഘട്ടത്തിൽ വിവിധ ട്രെയിനുകളിലെ 7,020 കോച്ചുകളിൽ സിസിടിവി ഘടിപ്പിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed