ദേവഗൗഡ ഇനി മല്‍സരിക്കാനില്ലെന്ന് പ്രവര്‍ത്തകരെ അറിയിച്ചു


ബെംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ ദേവ ഗൗഡ ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചേക്കില്ല. ഇനി ഒരു തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ പറഞ്ഞു. ജെഡിഎസ്സിനെ ശക്തിപ്പെടുത്താന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്‌ ഇനിയും ദില്ലിയിലേക്ക് പോകാന്‍ താനില്ല. എന്നാല്‍ പാര്‍ട്ടി ഓഫീസില്‍ താനുണ്ടാകും. പാര്‍ട്ടി കാര്യങ്ങള്‍ പരിശോധിക്കുകയും ചെയ്യുമെന്നും ദേവഗൗഡ പറഞ്ഞു.

87കാരനായ ദേവഗൗഡ ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. തുംകൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച അദ്ദേഹം ബിജെപി നേതാവ് ജിഎസ് ബാസവരാജുവിനോട് പരാജയപ്പെടുകയായിരുന്നു. നേരത്തെ ഹാസന്‍ മണ്ഡലത്തിലാണ് ദേവഗൗഡ മല്‍സരിച്ചിരുന്നത്. ഈ സീറ്റ് ഇത്തവണ പൗത്രന്‍ പ്രോജ്വലിന് കൈമാറിയ ശേഷമാണ് അദ്ദേഹം തുംകൂരുവില്‍ മല്‍സരിച്ചത്. പ്രോജ്വല്‍ ജയിച്ചു.

താന്‍ മല്‍സരിക്കാനില്ലെന്ന് നേരത്തെ പ്രോജ്വലിനെ അറിയിച്ചിരുന്നുവെന്ന് ദേവ ഗൗഡ പറഞ്ഞു. 87 വയസായി. ഇനിയും ജയിച്ചാല്‍ 92 വയസ് വരെ എംപിയാകേണ്ടി വരും. അതൊന്നും സാധിക്കില്ല. ഇത്തവണ മല്‍സരിക്കുന്നില്ല. പാര്‍ട്ടി കാര്യങ്ങളില്‍ മാത്രം ഇടപെടാമെന്നും പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴി മല്‍സരിക്കേണ്ടി വന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നുവെന്നും ദേവ ഗൗഡ പറഞ്ഞു

You might also like

  • Lulu Exchange
  • Straight Forward

Most Viewed