മഴ: പൂനൈയിൽ മതിൽ ഇടിഞ്ഞ് 15 മരണം


മുംബൈ: പൂനൈയിൽ കനത്ത മഴയ്ക്കിടെ പാർപ്പിട സമുച്ചയത്തിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 4 കുട്ടികൾ ഉൾപ്പെടെ 15 പേർ മരിച്ചു. 4 പേർക്കു പരുക്കേറ്റു. ഒട്ടേറെ കാറുകൾ തകർന്നു. മതിലിനു സമീപം ഷെഡ് കെട്ടി താമസിച്ച ബിഹാർ സ്വദേശികളായ നിർമാണ തൊഴിലാളികളും കുടുംബാംഗങ്ങളുമാണ് അപകടത്തിൽ പെട്ടത്. മതിലിന്റെ 22 അടി നീളം വരുന്ന ഭാഗമാണ്  ഇടിഞ്ഞു വീണത്. സമീപത്തെ പ്ലോട്ടിൽ കെട്ടിട നിർമാണത്തിനായി ആഴത്തിൽ മണ്ണുനീക്കിയതും ദുരന്തത്തിനു വഴിയൊരുക്കിയെന്നു സംശയമുണ്ട്. ഈ പദ്ധതിയിലെ തൊഴിലാളികളാണ് അപകടത്തിനിരയായത്. കോണ്ഡ്‌വ മേഖലയിൽ ഇന്നലെ പുലർച്ചെ  ഒന്നരയോടെയാണ് സംഭവം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed