മുംബൈയ്ക്ക് ആശ്വാസമായി കനത്ത മഴ: യാത്രക്കാരെ വലച്ച് വെള്ളക്കെട്ടുകൾ


മുംബൈ: മുംബൈയ്ക്ക് ആശ്വാസമായി മഴയെത്തി. ഇന്ന് രാവിലെ മുതൽ മുംബൈയിൽ പലയിടത്തും കനത്തമഴയാണ് അനുഭവപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളിൽ മുംബൈ, താനെ രത്നഗിരി, തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ അഞ്ചു മണിക്കൂറിനുള്ളിൽ 43.23 മില്ലീമീറ്റർ മഴയാണ് മുംബൈ നഗരത്തിന് ലഭിച്ചത്. മുംബൈയുടെ കിഴക്കൻ മേഖലകളിൽ 64.14 മില്ലിമീറ്ററും പടിഞ്ഞാറൻ ഭാഗങ്ങളിൽ 78.21 മില്ലീമീറ്ററും മഴ ലഭിച്ചു. 

കനത്ത മഴയെ തുടർന്ന് ധാരാവി, വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ തുടങ്ങി നഗരത്തിന്റെ പലയിടത്തും വെള്ളപ്പൊക്കം ഉണ്ടാവുകയും  വെള്ളക്കെട്ടുകളും രുപപ്പെടുകയും ചെയ്തു. ഇത് പലയിടങ്ങളിലും ഗതാഗത തടസം സൃഷ്ടിച്ചു. എന്നാൽ റെയിൽ-വ്യോമ ഗതാഗതത്തെ ഇത് ബാധിച്ചില്ല. രാവിലെ 9 മണിക്ക് മുംബൈ രാജ്യാന്തര വിമാനത്താവളത്തൽ നിന്ന് ഒരു സർവ്വീസു മാത്രം വഴിതിരിച്ചുവിട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed