തൃണമൂൽ ലോക്സഭാംഗം നുസ്രത്ത് ജഹാന്‍ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു


ന്യൂഡൽഹി: ലോക്സഭയിൽ നേരത്തെ എം.പിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നപ്പോൾ സഭയിൽ ഇല്ലാതിരുന്ന ബംഗാളിൽ നിന്നുള്ള തൃണമൂൽ ലോക്സഭാംഗം നുസ്രത്ത് ജഹാൻ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. വിവാഹചടങ്ങുകളും സത്യപ്രതിജ്ഞ ചടങ്ങും ഒരേദിവസങ്ങളിലായതിനാൽ സിനിമാതാരം കൂടിയായ നുസ്രത്ത് ജഹാന് കഴിഞ്ഞദിവസം വരെ സഭയിൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല.
ബംഗാളിലെ ബസീർഹട്ട് മണ്ഡലത്തിൽ നിന്ന് വിജയിച്ച തൃണമൂൽ കോൺഗ്രസിന്റെ എം.പി.യാണ് നുസ്രത്ത് ജഹാൻ. 17-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ തുടക്കത്തിലായിരുന്നു എം.പിയുടെ വിവാഹം. പ്രമുഖ വ്യവസായിയായ നിഖിൽ ജെയിനാണ് നുസ്രത്ത് ജഹാനെ താലിചാർത്തിയത്. ജൂൺ 19-ന് തുർക്കിയിലായിരുന്നു വിവാഹചടങ്ങുകൾ.
നുസ്രത്ത് ജഹാന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതിനാൽ മറ്റൊരു തൃണമൂൽ എം.പിയായ മിമി ചക്രവർത്തിക്കും നേരത്തെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച നുസ്രത്ത് ജഹാനൊപ്പം മിമി ചക്രവർത്തിയും എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed