പ്രണയാഭ്യർത്ഥന നിരസിച്ചു; പെൺകുട്ടിയെ യുവാവ് കുത്തിവീഴ്ത്തി


പാലക്കാട്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ ആളുകൾക്ക് നടുവിൽ കുത്തിവീഴ്ത്തി. പാലക്കാട് സ്വദേശിനിയായ പെൺകുട്ടിക്ക് കോയന്പത്തൂരിൽ വെച്ചാണ് കുത്തേറ്റത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പെൺകുട്ടിയെ കുത്തിയ യുവാവ് പിടിയിലായി. പാലക്കാട് സ്വദേശിയായ സുരേഷ് ആണ് പിടിയിലായത്.

കോയന്പത്തൂർ ആർ.എസ് പുരം എന്ന സ്ഥലത്തു വെച്ച കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു സംഭവം. പാലക്കാട് സ്വദേശികളായ ഇരുവരും പഠിക്കുന്പോൾ സൗഹൃദത്തിൽ ആയിരുന്നു. എന്നാൽ, പഠനശേഷം കോയന്പത്തൂരിലേക്ക് ജോലിക്കായി പോയ പെൺകുട്ടി പ്രണയത്തിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചു.

കഴിഞ്ഞ ദിവസം പെൺകുട്ടിയുമായി സംസാരിക്കാനാണ് സുരേഷ് കോയന്പത്തൂരിൽ എത്തിയത്. എന്നാൽ, സംസാരിക്കാൻ താൽപര്യമില്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. തുടർന്ന്, കൈയിലിരുന്ന ആയുധമെടുത്ത് സുരേഷ് പെൺകുട്ടിയെ കുത്തി വീഴ്ത്തുക ആയിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകളെ അപ്പോൾ തന്നെ യുവാവിനെ പൊലീസിൽ പിടിച്ചേൽപിച്ചു. സുരേഷ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed