ഗുജറാത്തിന് ആശ്വാസം; വായു'ഗുജറാത്ത് തീരം തൊടില്ല


അഹമ്മദാബാദ്: അതിതീവ്ര ചുഴലിക്കാറ്റായ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ രൂപം കൊണ്ട  'വായു' കരയിലേക്ക് പ്രവേശിക്കാതെ കടലില്‍ തന്നെ അവസാനിക്കാന്‍ സാധ്യത. ഇന്നലെ രാത്രി വരെ ഗുജറാത്ത് തീരം ലക്ഷ്യമിട്ട് നീങ്ങിയിരുന്ന ചുഴലിക്കാറ്റിന്‍റെ ദിശ മാറി വടക്കുപടിഞ്ഞാറ് ദിശയിലേക്കു ഗതി മാറിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഗുജറാത്ത് തീരം തൊട്ടാലും കരയിലേക്ക് ആഞ്ഞ് വീശില്ല. വായു ചുഴലിക്കാറ്റ് വ്യാഴാഴ്ച ഉച്ചയോടെ ഗുജറാത്ത് തീരത്തെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഈ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ 1.6 ലക്ഷം പേരെ ഒഴിപ്പിച്ച് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് ജനങ്ങളെ ഒഴിപ്പിച്ചത്. ഈ മേഖലകളിലെ തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. എൻഡിആർഎഫിന്‍റെ 50 ടീമുകൾ ഗുജറാത്തിലെത്തിയിട്ടുണ്ട്. ഓരോ ടീമിലും 45 പേർ വീതമുണ്ട്. കരസേനയും നാവികസേനയും രംഗത്തുണ്ട്. കച്ച്, മോർബി, ജാംനഗർ, ജൂനഗഡ്, ദേവഭൂമി-ദ്വാരക, അമ്രേലി, ഭാവ്നഗർ, ഗിർ-സോമനാഥ് ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ഈ ജില്ലകളിലേക്കുള്ള 40 ട്രെയിനുകൾ റദ്ദാക്കി. 28 ട്രെയിനുകളുടെ യാത്ര വെട്ടിച്ചുരുക്കി.

article-image

അതേസമയം പടിഞ്ഞാറന്‍ തീരത്ത് കനത്തജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ശക്തമായ കാറ്റ് ഭീഷണിയില്‍ മൂന്ന് ലക്ഷം പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത് ദുരന്ത നിവാരണസേനയുടെ 52 ടീമുകളും സ്ഥലത്തുണ്ട്. തെക്കന്‍ ഗുജറാത്തിലെ പേര്‍ബന്ദറിനും വെരാവലിനും ഇടയില്‍ ഇന്ന് ഉച്ചയോടെ കാറ്റെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമ റെയില്‍വേ 70 ട്രെയിനുകള്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.
തീരപ്രദേശങ്ങളിലെ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. നാവിക സേനയുടെ ഡൈവിംഗ് ടീമുകളും സ്ഥലത്തുണ്ട്. പോര്‍ബന്ദര്‍, ഡിയു, ഭാവ് നഗര്‍, കേശോദ്, കാണ്ട്‌ല എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കുറത്തേക്ക് യാത്ര നിരോധിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സൂറത്ത് എയര്‍പോര്‍ട്ട് വ്യോമഗതാഗതം സംബന്ധിച്ച തീരുമാനം എടുക്കും. മുംബൈയെയും കാറ്റ് ബാധിച്ചിട്ടുണ്ട്.
മൂംബൈ വിമാനത്താവളത്തില്‍ 400 വിമാനങ്ങളെയാണ് മോശം കാലാവസ്ഥ ബാധിച്ചത്. വ്യോമഗതാഗതം സംബന്ധിച്ച 194 പുറപ്പെടലുകളും 192 ആഗമനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്. രണ്ടു വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. തീരദേശ സേന, ദുരന്ത നിവാരണസേന, സൈന്യം, നാവിക സേന, വ്യോമസേന, അതിര്‍ത്തി സുരക്ഷാ വിഭാഗത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജൂണ്‍ 15 വശര ഗുജറാത്ത് തീരത്ത് മത്സ്യബന്ധന തൊഴിലാളികള്‍ക്കും കടലില്‍ പോകരുതെന്ന നിര്‍ദേശമുണ്ട്. ദ്വാരക, സോമനാഥ്, സസാന്‍, കച്ച് മേഖലകളില്‍ നിന്നും സുരക്ഷിത താവളങ്ങളിലേക്ക് മാറാന്‍ വിനോദ സഞ്ചാരികള്‍ക്കും നിര്‍ദേശമുണ്ട്. കഴിഞ്ഞ മാസമാണ് ഒഡീഷയില്‍ ഫെനി ചുഴലിക്കാറ്റ് വീശിയടിച്ചത്. ശക്തമായ മുന്‍കരുതലുകള്‍ എടുത്തതിനാല്‍ കൂടുതല്‍ നാശനഷ്ടം വന്നില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed