സന്ദർശനത്തിൽനിന്ന് പിന്നോട്ടില്ല; മണ്ഡലകാലത്ത് ശബരിമലയിലെത്തും- തൃപ്തി ദേശായി


ന്യൂഡൽഹി: ശബരിമല സന്ദർശനത്തിൽനിന്ന് പിന്നോട്ടില്ലെന്നും മണ്ഡലകാലം തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ദർശനത്തിനായി എത്തുമെന്നും വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി. നവംബർ 16നും 20നും ഇടക്കുള്ള തീയതിലായിരിക്കും താൻ ശബരിമലയിലെത്തുക. ശരിയായ തീയതി നാളെ പ്രഖ്യാപിക്കുമെന്നും അവർ വ്യക്തമാക്കി. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദര്‍ഗ, ത്രൈയംബകേശ്വർ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടങ്ങളിൽ തൃപ്തി ദേശായിയും സംഘവും പ്രവേശിച്ചിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed