അയോധ്യ കേസ് നേരത്തേ പരിഗണിക്കണമെന്ന ഹർജികൾ തള്ളി


ന്യൂഡൽഹി : രാമ ജന്മഭൂമി – ബാബ്റി മസ്ജിദ് തർക്ക കേസിൽ നേരത്തേ വാദം കേൾക്കണമെന്നാവശ്യപ്പെടുന്ന ഹർജികൾ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ തള്ളിയത്.

അപ്പീലുകൾ പരിഗണിക്കുന്നതിനായി ഒരു ബെഞ്ചിനെ തീരുമാനിച്ചിട്ടുണ്ടെന്നും ജനുവരിയിൽ അവ പരിഗണിക്കുമെന്നും ജ‍ഡ്ജിമാർ അറിയിച്ചു. അഖിൽ ഭാരത ഹിന്ദു മഹാസഭയ്ക്കു വേണ്ടി അഭിഭാഷകനായ ബരുൺ കുമാൻ സിൻഹയാണ് നേരത്തേ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed