ബഹ്‌റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


മനാമ : ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്ന കൊല്ലം പുനലൂർ സ്വദേശി വിജയ് രാഘവൻ ആചാരി (61) നാട്ടിൽ നിര്യാതനായി. വൃക്കരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ബഹ്‌റൈനിലെ സാംസ്കാരിക സംഘടനകളായ വിശ്വകലയുടെയും ബഹ്‌റൈൻ കേരളീയ സമാജത്തിന്റെയും സജീവ പ്രവർത്തകനായിരുന്നു. ഗ്ലോബൽ എഞ്ചിനിയറിംഗ് ബ്യുറോയിലെ സൈറ്റ് എഞ്ചിനിയർ ആയി ജോലി ചെയ്യുന്നതിനിടെ മൂന്നു മാസം മുൻപാണ് നാട്ടിലേയ്ക്ക് പോയത്. ഭാര്യ ബീന, മക്കൾ അനീന (എഞ്ചിനിയർ,ബഹ്‌റൈൻ) അനീഷ (ആർകിടെക് വിദ്യാർത്ഥിനി).

You might also like

  • Lulu Exchange
  • Straight Forward

Most Viewed