രാമക്ഷേത്ര നിർമ്മിതിക്ക് പ്രധാന തടസം കോൺഗ്രസ് : യോഗി ആദിത്യനാഥ്


റായ്പുർ : രാമക്ഷേത്ര നിർമ്മിതിക്ക് പ്രധാന തടസം കോൺഗ്രസ് ആണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ടാം ഘട്ട പോളിങ്ങിനൊരുങ്ങുന്ന ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. കോൺഗ്രസ് ഉള്ളിടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനം വെറും കാപട്യമാണെന്നും ആദിത്യനാഥ് പറഞ്ഞു.

ഒരു വശത്ത് കോൺഗ്രസ് നേതാവ് കപിൽ സിബൽ അയോധ്യ ഭൂമി തർക്കക്കേസ് വാദം കേൾക്കുന്നതു ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുന്നതുവരെ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറുവശത്ത് രാഹുൽ ഗാന്ധി രാഷ്ട്രീയ നേട്ടത്തിനായി ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു. ഹിന്ദുക്കളെ തീവ്രവാദികളെന്നു വിളിച്ച് അധിക്ഷേപിക്കുകയാണ് രാഹുലെന്നും ആദിത്യനാഥ് ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed