ഹർഭജൻ സിംഗിന്റെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചു: സിആർപിഎഫ് ഏറ്റെടുത്തതായി റിപ്പോർട്ട്


ശാരിക l  ദേശീയം

സിംഗിന് പഞ്ചാബ് സർക്കാർ നൽകിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ പിൻവലിച്ചു. ഹർഭജൻ സിംഗ് എഎപി വിട്ട് ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഭഗവന്ത് മാൻ സർക്കാരിന്റെ ഈ നടപടി. ജലന്ധറിലെ വസതിയിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും സർക്കാർ വാഹനത്തെയും തിരിച്ചുവിളിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പഞ്ചാബ് പൊലീസ് പിന്മാറിയതോടെ ഹർഭജന്റെ സുരക്ഷാ ചുമതല കേന്ദ്ര സർക്കാർ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന് (സിആർപിഎഫ്) കൈമാറിയതായും വിവരമുണ്ട്. ഭീഷണികൾ കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ ഈ അടിയന്തര നീക്കമെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള എഎപി എംപിമാരുടെ സംഘം ബിജെപിയിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ. രാഘവ് ഛദ്ദ ഇതിനകം ബിജെപിയിൽ ചേർന്നുകഴിഞ്ഞു. ഹർഭജൻ സിംഗ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സുരക്ഷ പിൻവലിച്ച നടപടി അദ്ദേഹം ഉടൻ കാവി പാളയത്തിലെത്തുമെന്ന സൂചനയാണ് നൽകുന്നത്. അതേസമയം, ഹർഭജൻ പാർട്ടിയെ വഞ്ചിച്ചുവെന്ന് ആരോപിച്ച് ജലന്ധറിലെ അദ്ദേഹത്തിന്റെ വീടിന് മുന്നിൽ എഎപി പ്രവർത്തകർ വ്യാപക പ്രതിഷേധം നടത്തി. വീടിന്റെ മതിലുകളിൽ 'ഗദ്ദാർ' എന്ന് എഴുതിവെച്ച പ്രവർത്തകർ വഞ്ചനയ്ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

article-image

sdsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed