ഉ​ന്നാ​­​വോ­ കൂ​­​ട്ട​മാ​­​ന​ഭം​ഗം: എം.​എ​ൽ.​­എ​​യു​­​ടെ­ വൈ­ ​കാ​­​റ്റ​ഗ​റി­ സു​­​ര​ക്ഷ പി​­​ൻ​­വ​​ലി​­​ച്ചു­


ലഖ്നൗ : ഉന്നാവോ കൂട്ടമാനഭംഗക്കേസിൽ അറസ്റ്റിലായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെൻഗാറിന്‍റെ വൈ കാറ്റഗറി സുരക്ഷ പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ. ഒന്നോ രണ്ടോ കമാന്‍റോകളും പോലീസും ഉൾപ്പെടെ 11 പേരടങ്ങുന്ന സംഘമാണ് എം.എൽ.എയ്ക്ക് സുരക്ഷയ്ക്കായി സർക്കാർ നിയോഗിച്ചിരുന്നത്.

ഉത്തർപ്രദേശിലെ ഉന്നാവോയിൽ 17കാരിയെ കൂട്ടമാനഭംഗം ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് എം.എൽ.എയെ സി.ബി.ഐ അറസ്റ്റു ചെയ്തത്.  2017 ജൂൺ നാലിന് എം.എൽ.എ സ്വന്തം വസതിയിൽവെച്ച് മാനഭംഗെപ്പടുത്തിെയന്നാണ് പെൺകുട്ടിയുടെ ആരോപണം. ജോലി തേടി ഒരു ബന്ധുവിനൊപ്പമാണ് പെൺകുട്ടി എം.എൽ.എയുടെ വീട്ടിലെത്തിയത്. ഫെബ്രുവരിയിലാണ് മാനഭംഗക്കേസിൽ എം.എൽ.എയുടെ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് പെൺകു
ട്ടിയുടെ കുടുംബം കോടതിയെ സമീപിക്കുന്നത്. 

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ആയുധനിയമം ചുമത്തി ഏപ്രിൽ മൂന്നിന് പെൺകുട്ടിയുടെ അച്ഛനെ പിടികൂടുകയും ഏപ്രിൽ അഞ്ചിന് ഇദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു. തുടർന്ന് ജുഡീഷൽ കസ്റ്റഡിയിൽവെച്ച് ഇയാൽ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 363 (തട്ടിക്കൊണ്ടുപോകൽ‍), 366 (സ്ത്രീയെ കടത്തിക്കൊണ്ടുപോകൽ‍) 376 (ബലാത്സംഗം) തുടങ്ങിയ വകുപ്പുകൾ‍ ചുമത്തിയാണ് സെൻഗാറിനെതിരെ പോലീസ് കേസെടുത്തത്. ഇതിന് പുറമെ പോക്‌സോയും ചുമത്തിയിരുന്നു. തുടർ‍ന്ന് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed