ബാല പീഡനം : വധശിക്ഷ വേണമെന്ന് കേന്ദ്രം

ന്യൂഡൽഹി : പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കുറ്റവാളികൾക്ക് വധശിക്ഷ ലഭ്യമാക്കുന്ന വിധത്തിൽ പോക്സോ നിയമം ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
ജമ്മു കാശ്മീരിലെ കഠ്്വ ജില്ലയിൽ എട്ടുവയസ്സുകാരി ക്രൂരപീഡനത്തിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പൊതുതാൽപ്പര്യ ഹർജിയിൽ ഏപ്രിൽ 27ന് അടുത്ത വാദം കേൾക്കും.
കുട്ടികൾക്ക് നേരെയുള്ള ബലാത്സംഗങ്ങൾ വർദ്ധിക്കുന്നതിന് തടയിടാൻ കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്ന ആവശ്യം രാജ്യത്ത് ശക്തമായി ഉ
യരുകയാണ്. കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കുന്നതിനായി പോക്സോ നിയമം ഭേദഗതി ചെയ്യുമെന്നു നേരത്തെ കേന്ദ്രമന്ത്രി മേനക ഗാന്ധിയും വ്യക്തമാക്കിയിരുന്നു.
രാജ്യത്തെങ്ങും കുട്ടികൾക്കെതിരേ നടക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളിൽ അതീവ ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ വ്യക്തിപരമായും തന്‍റെ മന്ത്രാലയവും പോക്സോ നിയമയത്തിൽ ഭേദഗതിക്ക് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ബാലപീഡകർക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗും രംഗത്തെത്തിയിരിക്കുന്നത്.