സി­.ബി­.എസ്.ഇ പത്താം ക്ലാസ് കണക്ക് പരീ­ക്ഷ വീ­ണ്ടും നടത്തി­ല്ല


ന്യൂഡൽഹി : ചോദ്യപേപ്പർ‍ ചോർ‍ന്നതിനെത്തുടർ‍ന്ന് പത്താം ക്ലാസ് കണക്ക് പരീക്ഷ റദ്ദാക്കിയ തീരുമാനം സി.ബി.എസ്.ഇ പിൻവലിച്ചു. ചോദ്യപേപ്പർ‍ ചോർ‍ച്ച പരീക്ഷയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർ‍ത്ഥികളുടെ താൽപ്പര്യം മുൻനിർ‍ത്തിയാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് അറിയിച്ചു. കണക്ക് പരീക്ഷയുടെ പുനഃപരീക്ഷയ്ക്കുള്ള തീയതി ഇതുവരെ സി.ബി.എസ്.ഇ പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം, ചോദ്യപേപ്പർ‍ ചോർന്നതിനെത്തുടർന്ന് പ്ലസ്‌ടു വിദ്യാർത്ഥികളുടെ ഇക്കണോമിക്സ് പരീക്ഷ ഏപ്രിൽ 25ന് വീണ്ടും നടക്കും.

മാർച്ച് 28ന് നടന്ന കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ തലസ്ഥാനമായ ഡൽഹിയിലും ചുറ്റുമുള്ള ദേശീയ തലസ്ഥാന പ്രദേശത്തും ഹരിയാനയിലും മാത്രമാണ് ചോർന്നതെന്നത് കൂടി കണക്കിലെടുത്താണ് സി.ബി.എസ്.ഇയുടെ നടപടി. പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെങ്കിലും അത് ആകെ പരീക്ഷാഫലത്തെ ബാധിച്ചിട്ടില്ലെന്ന വിലയിരുത്തലിലാണ് സി.ബി.എസ്.ഇ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സി.ബി.എസ്.ഇയുടെഇപ്പോഴത്തെ തീരുമാനത്തോടെ പത്ത് ലക്ഷത്തോളം വിദ്യാർത്ഥികളുടെ ആശങ്കയ്ക്കാണ് വിരാമമാകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed