പ്രവാസിയുടെ മാതാവ് നിര്യാതയായി
മനാമ: ബഹ്റൈൻ പ്രവാസിയും സീറോ മലബാർ സൊസൈറ്റിയുടെ വൈസ് പ്രസിഡണ്ടുമായ ജോസഫ് പി.ടിയുടെ മാതാവും, തൃശ്ശൂർ പാവറട്ടി പെരിങ്ങാട് പരേതനായ പോന്നോർ തോമുണ്ണിയുടെ ഭാര്യയുമായ റോസ (84) ഇന്നലെ നാട്ടിൽ നിര്യാതയായി. മറ്റ് മക്കൾ ആനി, ബേബി, ലില്ലി, ജോൺ, മേഗി, സൂസി, ജോയ്സി. സംസ്കാരം ഇന്ന് പാവറട്ടി സെന്റ് ജോസഫ്സ് തീർത്ഥ കേന്ദ്രത്തിൽ.

