ചൈ­നീസ് അതി­ർ‍­ത്തി­യിൽ‍ ബ്രഹ്്മോസ് വി­ന്യസി­ച്ചു­


ന്യൂഡൽ‍ഹി : ചൈനീസ് അതിർ‍ത്തിയിൽ ബ്രഹ്്മോസ് സൂപ്പർ‍ സോണിക് മിസൈലുകളും ബോഫോഴ്‌സ് പീരങ്കികളും വിന്യസിച്ച് ഇന്ത്യ സൈനിക സാന്നിധ്യം സജീവമാക്കി. ലഡാക്ക് മുതൽ‍ അരുണാചൽ‍ വരെ നീളുന്ന നാലായിരം കിലോമീറ്റർ‍ ചൈനീസ് അതിർ‍ത്തിയിലേക്ക് കൂടുതൽ‍ സൈനിക യൂണിറ്റുകളെ മാറ്റിത്തുടങ്ങിയെന്ന് കരസേന വെളിപ്പെടുത്തി.

ദോക്‌ലാം സംഘർ‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ കിഴക്കൻ അതിർ‍ത്തി കേന്ദ്രീകരിച്ച് സൈനിക സാന്നിധ്യം ശക്തിപ്പെടുത്തുന്ന നടപടികൾ‍ വേഗത്തിലാക്കിയത്. ലഡാക്ക് മുതൽ‍ അരുണാചൽ‍ വരെ 4,057 കിലോമീറ്ററാണ് ചൈനീസ് അതിർ‍ത്തി. പാക്−ചൈനീസ് അതിർ‍ത്തികളിൽ‍ ഒരേ സമയം യുദ്ധസജ്ജമാക്കി സൈന്യത്തെ നിലനിർ‍ത്തുമെന്ന് കരസേനാ മേധാവി ജനറൽ‍ ബിപിൻ‍ റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. 

അതിർ‍ത്തി ലംഘന സ്വഭാവമുള്ള 426 നീക്കങ്ങളാണ് ചൈനീസ് സൈന്യം 2017ൽ‍ നടത്തിയത്. മുൻ ‍വർ‍−ഷത്തെ 273 ശ്രമങ്ങളെ അപേക്ഷിച്ച് ചൈനീസ് കടന്നുകയറ്റം ഏറുന്നതാണ് ഇന്ത്യയുടെ പുതിയ നീക്കങ്ങൾ‍ക്ക് പിന്നിൽ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed