ജിസാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ഐ.എസ്.ആർ.ഒ
ശ്രീഹരിക്കോട്ട : മാർച്ച് 29ന് വിേക്ഷപിച്ച ജിസാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടെപ്പട്ടുെവന്ന് ഐ.എസ്.ആർ.ഒ. ഉപഗ്രഹവുമായി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാെണന്ന് ഐ.എസ്.ആർ.ഒ പത്രക്കുറിപ്പിൽ അറിയിച്ചു. ഉപഗ്രഹത്തിെന്‍റ സ്ഥിരഭ്രമണപഥത്തിെല സ്ഥിതിെയക്കുറിച്ച് വിവരങ്ങളൊന്നും ഐഎസ്ആർഒ പുറത്തുവിട്ടിരുന്നില്ല. വിേക്ഷപിച്ച് 17 മിനിറ്റിനുേശഷം 35,975 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ ജിഎസ്എൽവി മാർക് 2 ഉപഗ്രഹെത്ത എത്തിച്ച വിവരം മാത്രമാണ് ഐ.എസ്.ആർ.ഒ അറിയിച്ചിരുന്നത്.
വിേക്ഷപണം കഴിഞ്ഞ് 48 മണിക്കൂർ പിന്നിട്ടിട്ടും വിവരമൊന്നും ലഭിക്കാെത വന്നതോെടയാണ് ബന്ധം നഷ്ടെപ്പട്ടതായി വ്യക്തമായത്. ഇതോെട ഇക്കാര്യം ഔദ്യോഗികമായി ഐ.എസ്.ആർ.ഒ പുറത്തുവിടുകയായിരുന്നു. ഉപഗ്രഹത്തിൽ ഘടിപ്പിച്ചിരുന്ന ലാം എഞ്ചിൻ രണ്ടാം തവണ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചതിെന തുടർന്നാണ് തകരാറുണ്ടായത്. ശനിയാഴ്ച ഉച്ചതിരിച്ച് തെന്ന ഉപഗ്രഹ വിക്ഷപണത്തിൽ പാളിച്ച സംഭവിച്ചതായി സൂചനയുണ്ടായിരുന്നു. ഉപഗ്രഹെത്ത ഭുസ്ഥിര ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള ശ്രമം ഹസ്സനിെല മാസ്റ്റർ കണ്‍ട്രോൾ െഫസിലിറ്റിയിലാണ് നടക്കണ്ടിയിരുന്നത്. എന്നാൽ അയക്കുന്ന സേന്ദശങ്ങൾക്ക് ഉപഗ്രഹത്തിൽ നിന്ന് മറുപടി ലഭിക്കുന്നുണ്ടായിരുന്നില്ല. ഇേതതുടർന്ന് ഐ.എസ്.ആർ.ഒ െചയർമാൻ െക. ശിവൻ ഉൾെപ്പെടയുള്ള ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്തി നിർേദ്ദശങ്ങൾ നൽകി.
പത്ത് വർഷമാണ് ഉപഗ്രഹത്തിെന്‍റ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ൈസനിക ആവശ്യങ്ങൾക്കുകൂടി പ്രയോജനെപ്പടും വിധമാണ് 270 കോടി മുടക്കി ജിസാറ്റ് 6എ ഉപഗ്രഹം ഐഎസ്ആർഒ നിർമിച്ചത്. ജനുവരിയിൽ െക. ശിവൻ ഐ.എസ്.ആർ.ഒ െചയർമാനായി ചുമതലേയറ്റ േശഷമുള്ള ആദ്യ വലിയ പരാജയമാണിത്.
2017 ആഗസ്റ്റ് ഒന്നിനാണ് ഇതിനു മുൻപ് ഐഎസ്ആർഒയുെട ഉപഗ്രഹം വിേക്ഷപണം പരാജയെപ്പട്ടത്. ഐആർഎൻഎസ്എസ്1എച്ച്െന ഭ്രമണപഥത്തിലെത്തിക്കാൻ അന്ന് പിഎസ്എൽവി റോക്കറ്റിന് സാധിച്ചിരുന്നില്ല.

