അഴി­മതി­യാ­രോ­പണം : അമൂ­ലി­ലെ­ ഉന്നത ഉദ്യോ­ഗസ്ഥൻ രാ­ജി­വെ­ച്ചു­


ആനന്ദ് : രാജ്യത്തെ പ്രമുഖ ക്ഷീരോൽപ്പാദന സ്ഥാപനമായ അമൂലിന്റെ ജില്ലാ ഡയറി മാനേജിംഗ് ഡയറക്ടർ‍ രാജിവെച്ചു. ഗുജറാത്തിലെ കൈറ ജില്ലയുടെ ചുമതല വഹിച്ചിരുന്ന തമിഴ്‍നാട് സ്വദേശി കെ. രത്നമാണ് രാജിവെച്ചത്. കന്പനിയിൽ‍ 450 കോടിയുടെ അഴിമതി ആരോപണം ഉയർ‍ന്നതിന് പിന്നാലെയാണ് രാജി.

കന്പനിയിലെ ചില ടെൻഡറുകൾ, നിയമനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങൾ ഉയരുന്നത്. എന്നാൽ അഴിമതി ആരോപണങ്ങളെല്ലാം അമൂൽ നിഷേധിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രത്നം രാജിവെച്ചതെന്ന് കന്പനി ചെയർമാൻ റാം സിംഗ് പർമാർ പറഞ്ഞു. അമേരിക്കയിലുള്ള കുടുംബത്തോടൊപ്പം സമയം ചിലവിടണമെന്ന് വളരെ നാളുകളായുള്ള രത്നത്തിന്റെ ആവശ്യമായിരുന്നു. അതാണ് രാജിയുടെ കാരണം റാം സിംഗ് വ്യക്തമാക്കി.

22 വർ‍ഷമായി അമുലിന് വേണ്ടി ജോലി ചെയ്യുന്ന താൻ ഇനിയുള്ള കാലം കുടുംബത്തിന് വേണ്ടി മാറ്റിവെയ്‌ക്കുകയാണെന്നായിരുന്നു സ്ഥാനമൊഴിഞ്ഞ ശേഷം കെ രത്നത്തിന്റെയും പ്രതികരണം. തമിഴ്നാട്ടിലും അമേരിക്കയിലും കഴിയുന്ന കുടുംബാംഗങ്ങൾ‍ക്കൊപ്പമായിരിക്കും ഇനി താനെന്നും അദ്ദേഹം പറഞ്ഞു. രത്നത്തിന് പകരം സീനിയർ‍ ജനറൽ‍ മാനേജറായ ജയൻ മേത്തയ്‌ക്ക് താൽ‍ക്കാലിക ചുമതല നൽ‍കിയിരിക്കുകയാണിപ്പോൾ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed