കാ­വേ­രി­ പ്രശ്‌നം പരി­ഹരി­ക്കപ്പെ­ടും : തമി­ഴ്‌നാ­ടി­നോട് സു­പ്രീംകോ­ടതി­


ന്യൂഡൽഹി : കാവേരി വിഷയത്തിൽ പ്രശ്നപരിഹാരം ഉടൻ ഉണ്ടാകുമെന്ന് തമിഴ്‌നാടിനോട് സുപ്രീം കോടതി. കേന്ദ്രസർക്കാരിനെതിരെ തമിഴ്നാട് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്പോഴായിരുന്നു പരമോന്നത നീതി പീഠത്തിന്റെ പരാമർശം. ജലം ലഭ്യമാകാത്തതിനെ തുടർന്ന് തമിഴ്നാട് നേരിടുന്ന ബുദ്ധിമുട്ടുകൾ ഞങ്ങൾ മനസിലാക്കുന്നെന്നും ഉടൻ തന്നെ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഏപ്രിൽ ഒന്പതിന് കേസ് വീണ്ടും പരിഗണിക്കും. 

കാവേരി മാനേജ്മെന്റ് ബോർഡ് രൂപവൽക്കരണം സംബന്ധിച്ച സുപ്രീംകോടതി നിർദേശം കേന്ദ്ര സർക്കാർ നടപ്പാക്കാത്തതിനെ തുടർന്നാണ് കോടതിയലക്ഷ്യ കേസുമായി തമിഴ്നാട് സുപ്രീം കോടതിയെ സമീപിച്ചത്.

അതേ സമയം കാവേരി, ബാങ്ക് വിഷയത്തിൽ പ്രക്ഷുബ്ധമായ രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. കാവേരി വിധിയിൽ കൂടുതൽ വ്യക്തത തേടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തിനെതിരേ അണ്ണാ ഡിഎംകെ അംഗങ്ങളാണ് സഭയിൽ ബഹളമുണ്ടാക്കിയത്. ബാങ്ക് കുംഭകോണ വിവാദത്തിൽ കോൺ‍ഗ്രസ് അംഗങ്ങളും ബഹളം വെച്ചു. ഒടുവിൽ സഭ ഇന്നത്തേക്ക് പിരിയുന്നതായി രാജ്യസഭാ അധ്യക്ഷൻ അറിയിക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ ഉച്ചവരെയും നിർത്തിവെച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed