രേ­ണു­കാ­ ചൗ­ധരി­യോട് ശരീ­രഭാ­രം കു­റച്ച് കോ­ൺ­ഗ്രസി­ന്റെ­ ഭാ­രം കൂ­ട്ടാൻ ശ്രമി­ക്കണമെ­ന്ന് നാ­യി­ഡു­


ന്യൂഡൽഹി : രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കുന്ന കോൺഗ്രസ് എം.പി രേണുകാ ചൗധരിക്ക് പതിവില്ലാത്ത ഉപദേശവുമായി രാജ്യസഭാ അദ്ധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു രംഗത്ത്. ശരീരഭാരം കുറച്ച് കോൺഗ്രസിന്റെ ഭാരം കൂട്ടാൻ ശ്രമിക്കണമെന്നായിരുന്നു നായിഡുവിന്റെ ഉപദേശം. കാലാവധി പൂർത്തിയാക്കിയ അംഗങ്ങൾക്ക് ബുധനാഴ്ച നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് രേണുകാ ചൗധരിക്ക് രാജ്യസഭാ അദ്ധ്യക്ഷന്റെ സൗജന്യ ഉപദേശം ലഭിച്ചത്.

ഞാൻ ഇത്രയും തടി വയ്ക്കുന്നതിന് മുന്പ് തന്നെ വെങ്കയ്യ നായിഡുവിന് എന്നെ അറിയാം. എന്റെ വണ്ണത്തെ കുറിച്ച് പലർക്കും ആശങ്കയുണ്ട്. പൊതുപ്രവർത്തനത്തിന് ഈ തടി കുറയ്ക്കേണ്ടതുണ്ട് രേണുക പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു നർമത്തിലും എന്നാൽ കോൺഗ്രസിനെ കുത്തിയുള്ള വെങ്കയ്യ നായിഡുവിന്റെ കമന്റ്.

രേണുകാ, നിങ്ങൾ തടി കുറയ്ക്കണമെന്നാണ് എന്റെ ചെറിയ ഉപദേശം. ഒപ്പം പാർട്ടിയുടെ ഭാരം കൂട്ടാനും ശ്രദ്ധിക്കണം− കോൺഗ്രസ് എം.പിമാരുടെ അംഗബലം സൂചിപ്പിച്ച് നായിഡു പറഞ്ഞു. എന്നാൽ ഇതിന് ഉടനടി മറുപടി രേണുക നൽകുകയും ചെയ്തു. കോൺഗ്രസിന് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നായിരുന്നു രേണുകയുടെ മറുപടി. രേണുകയുടേയും നായിഡുവിന്റേയും ആരോഗ്യകരമായ ഏറ്റുമുട്ടൽ മറ്റ് അംഗങ്ങൾ നല്ലപോലെ ആസ്വദിക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed