അംബേ­ദ്കറു­ടെ­ പേ­രിൽ മാ­റ്റം വരു­ത്തി­ യോ­ഗി­ ആദി­ത്യനാ­ഥ്


ലഖ്നൗ : ഭരണഘടനാ ശിൽപി ബാബാ സാഹേബ് അംബേദ്കറുടെ പേരു മാറ്റി ഉത്തർപ്രദേശ് സർക്കാർ. അദ്ദേഹത്തിന്റെ പേര് ഭീം റാവു റാംജി അംബേദ്കർ എന്ന് മാറ്റിയാണ് സർക്കാർ ഉത്തരവുണ്ടായിരിക്കുന്നത്. ഇതു സംബന്ധിച്ച് ബുധനാഴ്ചയാണ് ഉത്തരവിറക്കിയത്.

അംബേദ്കർ ഭരണഘടനയുടെ ആമുഖത്തിൽഒപ്പുവെച്ചിരിക്കുന്നത് ഡോ. ഭീം റാവു റാംജി അംബേദ്കർ എന്ന പേരിലാണ് ഒപ്പുവെച്ചിരിക്കുന്നത് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യു.പി സർക്കാരിന്റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. എല്ലാ സർക്കാർ വകുപ്പുകൾക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകൾക്കും ഉത്തരവിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്. ഇംഗ്ലീഷിൽ അംബേദ്കറുടെ പേരിന്റെ സ്പെല്ലിങ് നിലവിലേതുപോലെ ആയിരിക്കുമെങ്കിലും ഹിന്ദിയിൽ ഉച്ചരിക്കുന്നതും ഇനിമുതൽ ചെറിയ വ്യത്യാസത്തോടുകൂടി ആയിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. 

എല്ലാ സർക്കാർ രേഖകളിലും ഇനിമുതൽ പുതിയ രീതിയിലായിരിക്കണം ഉപയോഗിക്കുന്നതെന്നും ഉത്തരവിൽ നിർദേശിക്കുന്നു. അംബേദ്കറുടെ പേര് ഔദ്യോഗികമായി മാറ്റണമെന്ന് ചൂണ്ടിക്കാട്ടി 2017 ഡിസംബറിൽ ഉത്തർ പ്രദേശ് ഗവർണർ രാം നായിക് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് കത്തെഴുതിയിരുന്നു. റാംജി എന്നത് അംബേദ്കറുടെ അച്ഛന്റെ പേരാണ്. മഹാരാഷ്ട്രയിലെ രീതിയനുസരിച്ച് അച്ഛന്റെ പേരുകൂടി ചേർത്താണ് ആണ്മക്കൾക്ക് പേരിടുക. മാത്രമല്ല, അംബേദ്കറുടെ ഉച്ചാരണം ഹിന്ദിയിൽ ശരിയായ രീതിയിലല്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടർന്നാണ് പേരുമാറ്റമെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തിന്റെ ആരാധ്യപാത്രമായ അംബേദ്കറുടെ പേര് മാറ്റാനുള്ള നടപടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണെന്ന് സമാജ് വാദി പാർട്ടി നേതാവ് ദീപക് മിശ്ര ആരോപിച്ചു. 

ബി.ജെ.പിയുടെ അംബേദ്കർ വിരുദ്ധ രാഷ്ട്രീയമാണ് ഇതിലൂടെ വെളിവാകുന്നത്. അംബേദ്കറോടും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടും ബി.ജെ.പിക്ക് യാതൊരു ബഹുമാനവുമില്ല. ചില പ്രത്യേക വിഭാഗങ്ങളെ സന്തോഷിപ്പിക്കാനാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed