വി­വാ­ഹബന്ധത്തിൽ‍ ഖാപ് പഞ്ചാ­യത്തു­കളു­ടെ­ ഇടപെ­ടൽ‍ വി­ലക്കി­ -സു­പ്രീം കോ­ടതി­ ഉത്തരവ്


ന്യൂഡൽഹി : പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിൽ ഖാപ് പഞ്ചായത്തുകൾ പ്രതികൂലമായി ഇടപെടുന്നത് വിലക്കി സുപ്രീംകോടതിയുടെ നിർണായകവിധി. വിവാഹബന്ധം തകർക്കാനുള്ള ഖാപ് പഞ്ചായത്തിന്റെ ഏത് തരത്തിലുള്ള നീക്കവും നിയമവിരുദ്ധമാണെന്നും പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും ഉഭയസമ്മതപ്രകാരം വിവാഹിതരാവുന്നതിനെ എതിർക്കാൻ ഖാപ് പഞ്ചായത്തിന് അധികാരമില്ലെന്നും ജസ്റ്റിസ് സി.ജെ.ഐ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എൻ.ജി.ഒയായ ശക്തിവാഹിനിയുടെ ഹർജിയിന്മേലാണ് കോടതി ഉത്തരവ്. ഖാപ് പഞ്ചായത്തുകൾക്കെതിരെ നിലപാടെടുക്കണമെന്നും ദുഭിമാനക്കൊലകൾ തടയാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് സംഘടന കോടതിയെ സമീപിച്ചത്. 

പരാതി സമർപ്പിച്ച ശക്തിവാഹിനി, കോടതി നിയമിച്ച അമിക്കസ്ക്യൂരി, ഖാപ് പഞ്ചായത്തുകൾഎന്നിവരുടെ വാദം കേട്ടശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. ഖാപ് പഞ്ചായത്തുകളുടെ ഇടപെടലുകൾഗൗരവമായി എടുക്കാത്തതിനും അഭിപ്രായങ്ങൾസമർപ്പിക്കാത്തതിനും കോടതി നേരത്തെ കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. സ്ത്രീകൾക്കെതിരെ ഖാപ് പഞ്ചായത്തുകളുടെ നേതൃത്വത്തിൽനടക്കുന്ന അതിക്രമങ്ങൾക്കെതിരെ നടപടിയെടുക്കാനും സ്ത്രീകളെ സംരക്ഷിക്കാനും പ്രത്യേക സംവിധാനം ഒരുക്കാനും കേന്ദ്രസർക്കാരിനോട് കോടതി നിർദ്ദേശിച്ചിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ ഹരിയാനയിലെയും ഉത്തർപ്രദേശിലെയും മൂന്ന് ജില്ലകളിൽ നിരീക്ഷണം നടത്തുമെന്നും കോടതി അറിയിച്ചിരുന്നു. പോലീസ് സേനയ്ക്ക് പലപ്പോഴും ഖാപ് പഞ്ചായത്തുകൾക്കെതിരെ നടപടിയെടുക്കാൻ പ്രതിസന്ധികൾനേരിടുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിർദ്ദേശം കോടതി നൽകിയത്. പരാതി സമർപ്പിച്ച ശക്തിവാഹിനി, കോടതി നിയമിച്ച അമിക്കസ്ക്യൂരി, ഖാപ് പഞ്ചായത്തുകൾഎന്നിവരുടെ വാദം കേട്ടശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed