രാ​­​ഹു​ൽ ഗാ​­​ന്ധി​­​ക്ക് സാ​­​ങ്കേ​­​തി​­​ക വി​­​ദ്യ​യെ​­​ക്കു​­​റി​­​ച്ച് അ​റി​­​യി​­​ല്ലെ​­​ന്ന് ബി​­​.ജെ.​­​പി­


ന്യൂഡൽഹി : ഡാറ്റാ ചോർത്തലിനെച്ചൊല്ലിയുള്ള ബി.ജെ.പി− കോൺഗ്രസ് പോര് ശക്തമാകുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സാങ്കേതിക വിദ്യയെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ബി.ജെ.പി വക്താവ് സാംപിത് പത്ര പരിഹസിച്ചു. നരേന്ദ്ര മോദിയുടെ ആപ്പിനെ സംബന്ധിച്ച് കോൺഗ്രസ് നടത്തിയ ആരോപണങ്ങൾ തെറ്റാണെന്നും വിവരങ്ങൾ അവലോകനം ചെയ്യുക എന്നത് ചോർത്തലോ രഹസ്യമായി നിരീക്ഷിക്കലോ അല്ലെന്ന കാര്യം രാഹുലിന് അറിയില്ല.

ഇൗ പുതിയ യുഗം വിവരസാങ്കേതികവിദ്യയുടെതാണെന്നും ഇത് രാഹുലിന് മനസ്സിലാകില്ലെന്നും സാംപിത് പറഞ്ഞു. കഴിഞ്ഞ ദിവസം മോദിയുടെ ആപ്പ് ആളുകളുടെ വിവരങ്ങൾ അമേരിക്കൻ കന്പനിക്ക് ചോർത്തുന്നുവെന്ന് രാഹുൽ ആരോപിച്ചിരുന്നു. കോൺഗ്രസ് പാർട്ടിയുടെ ആപ്പ് ആളുകളുടെ വിവരങ്ങൾ സിംഗപ്പൂരിലെ കന്പനിക്ക് ചോർത്തുന്നുവെന്ന് ബി.ജെ.പിയും പ്രതികരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed