യോ­ഗി­ അധി­കാ­രമേ­റ്റതോ­ടെ­ യു­.പി­യിൽ നടന്നത് 1400ൽ അധി­കം പോ­ലീസ് ഏറ്റു­മു­ട്ടലു­കൾ


ലഖ്നൗ : യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം ഉത്തർപ്രദേശിൽ 1400ൽ അധികം പോലീസ് ഏറ്റുമുട്ടലുകൾ നടന്നതായി റിപ്പോർട്ട്.  കൊല്ലപ്പെടുന്നവരിൽ‍ തൊണ്ണൂറ് ശതമാനവും മുസ്്‍ലിങ്ങളും ദളിതരും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ്. യോഗി ആദിത്യനാഥ് സർ‍ക്കാർ‍ അധികാരമേറ്റെടുത്ത് പത്ത് മാസത്തിനിടെ 1,142 പോലീസ് ഏറ്റുമുട്ടലുകൾ‍ നടന്നുെവന്നാണ് ഒൗദ്യോഗിക കണക്ക്. 34 കുറ്റവാളികളും നാല് പോലീസുകാരും കൊല്ലപ്പെട്ടു. 2,744 ക്രിമിനലുകൾ‍ പോലീസിന് കീഴടങ്ങി. ക്രിമിനൽ‍ സംഘങ്ങളെ ഇല്ലാതാക്കി ഉത്തർ‍പ്രദേശിനെ ശുദ്ധീകരിക്കാൻ യോഗി സർക്കാർ കണ്ടെത്തിയ മാർഗ്ഗമാണ് പോലീസ് ഏറ്റുമുട്ടലുകളെങ്കിലും നിരപാധികളുടെ ജീവനെടുക്കുന്ന തലത്തിലേക്ക് പോലീസിനെ കയറൂരി വിട്ടിരിക്കുന്നുവെന്ന ആരോപണവും ശക്തമാണ്. 

കണക്കുകളുടെ വാസ്തവം തിരയുന്പോൾ ക്രിമിനൽ‍ വേട്ടയുടെ പേരിൽ‍ നിരപരാധികൾ‍ കൊല്ലപ്പെട്ടതിന്‍റെയും മെഡലുകൾ‍ക്കും സ്ഥാനക്കയറ്റങ്ങൾ‍ക്കുമായി കൊലപാതങ്ങൾ‍ക്ക് ഉദ്യോഗസ്ഥർ‍ നേതൃത്വം നൽ‍കിയതിന്‍റെയും നടുക്കുന്ന കഥകളാണ് അറിയാൻ കഴിയുന്നത്. പോലീസ് നടത്തുന്ന പല ഏറ്റുമുട്ടലുകളിലും ബി.ജെ.പിയുടെ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് വിലയിരുത്തൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed