ബഹു­ഭാ­ര്യത്വവും നി­ക്കാഹ് ഹലാ­ലയും സു­പ്രീംകോ­ടതി­ ഭരണഘടനാ­ ബെ­ഞ്ചി­ന്‍റെ­ പരി­ഗണനയിൽ


ന്യൂഡൽഹി : ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും കുറ്റകരമാക്കണമെന്ന ഹർജി സുപ്രീംകോടതി പരിഗണിക്കുന്നു. ഹർജിയിൽ കേന്ദ്രസർക്കാരിന്‍റെയും നിയമ കമ്മീഷന്‍റെയും വിശദീകരണം സുപ്രീംകോടതി തേടും. സുപ്രീംകോടതിയിലെ ഭരണഘടനാ ബെഞ്ചിലെ മുതിർന്ന ജഡ്ജിമാരാണ് ഇതുസംബന്ധിച്ച നാല് ഹർജികൾ പരിഗണിക്കുന്നത്. 

ഒരു ഭാര്യ ഉണ്ടായിരിക്കെത്തന്നെ മുസ്്ലീം പുരുഷൻമാർ ഒന്നിലധികം വിവാഹം കഴിക്കുന്നത് അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി സമീന ബീഗം, നഫീസ ബീഗം തുടങ്ങിയവരാണ് ഹർജി നൽകിയിരിക്കുന്നത്. ബന്ധം വേർപെടുത്തിയ ശേഷം മുൻ ഭാര്യയെ വീണ്ടും വിവാഹം കഴിക്കാനാവില്ല. അതിന് സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച്, ബന്ധം വേർപെടുത്തേണ്ടതുണ്ട്. നിക്കാഹ് ഹലാല എന്ന ഈ ആചാരവും ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരാളെക്കൂടി വിവാഹം കഴിക്കാൻ മുസ്്‍ലിം പുരുഷൻമാർക്ക് അനുവാദമുണ്ട്. എന്നാൽ, ഈ അവകാശം സമുദായത്തിലെ സ്ത്രീകൾക്കില്ല. അതുകൊണ്ടുതന്നെ ഇത് മുസ്‍്ലിം സ്ത്രീകളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed